Advertisement

മന്ത്രിമാരുടെ യാത്ര എന്തിന്?; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

September 16, 2022
Google News 2 minutes Read

മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബർ ഒന്നു മുതൽ 14 വരെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്. ഫിൻലന്‍ഡിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തിന്‍റെ കാരണം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് നിക്ഷേപം ക്ഷണിക്കും. നോക്കിയയുമായി ചർച്ച നടത്തും. സൈബർ രംഗത്തെ സഹകരണം ചർച്ചയാകും. ടൂറിസം ആയൂർവേദ മേഖലകളിലെ സഹകരണവും ലക്ഷ്യം. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമാക്കിയാണ് നോര്‍വെ സന്ദര്‍ശിക്കുന്നത്. ഉരുൾപ്പൊട്ടൽ അടക്കം പ്രകൃതി ക്ഷോഭങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങളും പഠിക്കും.

Read Also: ‘ പ്രസ്താവന അസംബന്ധം, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം’; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ലോക കേരള സഭയുടെ യൂറോപ്യൻ മേഖലാ കോൺഫറൻസ് ഇത്തവണ ലണ്ടനിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യുകെയാണ് സന്ദര്‍ശിക്കുക. ടൂറിസം മന്ത്രി പരീസും സന്ദര്‍ശിക്കും. വിദേശയാത്ര പല ഘട്ടങ്ങളിലും വിവാദമായിട്ടുണ്ട്. ടെക്നോപാർക്ക് എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിക്കണം. ടെക്‌നോ പാർക്ക് ആദ്യമായി തുടങ്ങിയത് തന്നെ നായനാർ യുഎസ് സന്ദർശിച്ച ശേഷമാണ് ടെക്നോ പാര്‍ക്ക് ആശയമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: CM Pinarayi Vijayan clarify Ministers Foreign Visits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here