Advertisement

‘ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യം’; സീതാറാം യെച്ചൂരി

September 16, 2022
2 minutes Read

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് നല്ല കാര്യമാണെന്നും യെച്ചൂരി പറഞ്ഞു. പല പാർട്ടികളും യാത്രകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും എത്ര ദിവസം യാത്ര വേണമെന്ന് ആ പാർട്ടികളാണ് തീരുമാനിക്കേണ്ടതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

രാജ്യത്ത് ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ മതേതര- ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് യെച്ചൂരി വ്യക്തമാക്കി. വര്‍ഗീയതക്കെതിരെ മതേതര പക്ഷത്ത് പരമാവധി ആളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

Read Also: ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായി; ജയറാം രമേഷിന് മറുപടിയുമായി സീതാറാം യെച്ചൂരി

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഐഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ മുൻ കൈ എടുക്കണമെന്നും യെച്ചൂരി പറഞ്ഞു. തമിഴ്നാട് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിച്ച് മുന്നണിയോ സഖ്യമോ ഉണ്ടാക്കാം. അത് സംസ്ഥാന തലങ്ങളിൽ ഉണ്ടാകണം. കേരളം നീതി ആയോഗിന്‍റെ എല്ലാ സൂചികകളിലും മുന്നിലാണ്. യുപിയുമായി താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: Going to people is good, Sitaram Yechury ‘Bharat Jodo Yatra’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top