Advertisement

മുംബൈ ഇന്ത്യൻസ് പരിശീലകനായി മാർക്ക് ബൗച്ചർ

September 16, 2022
Google News 2 minutes Read

മുംബൈ ഇന്ത്യൻസിൻ്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം മാർക്ക് ബൗച്ചറിനെ നിയമിച്ചു. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് ബൗച്ചർ ഈയിടെ രാജിവച്ചിരുന്നു.

Read Also: മുംബൈ ഇന്ത്യൻസിൻ്റെ പരിശീലന സ്ഥാനം ഒഴിഞ്ഞ് മഹേല

മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനാണ് ജയവർധനെ. ജയവർധനെയ്ക്ക് കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഇക്കൊല്ലം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകൾ വാങ്ങി. ഈ മൂന്ന് ടീമുകളുടെയും ആകെ മേൽനോട്ടമാവും ഇനി ജയവർധനെ വഹിക്കുക. മുംബൈ ഇന്ത്യൻസിൻ്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും ആ സ്ഥാനമൊഴിഞ്ഞു. താരം ഇനി മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി പ്രവർത്തിക്കും.

Read Also: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ കബറിടം നവീകരിച്ച നിലയിൽ; മുൻ സർക്കാരിനെ വിമർശിച്ച് ബിജെപി

Story Highlights: mark boucher mumbai indians coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here