മുംബൈ ഇന്ത്യൻസിൻ്റെ പരിശീലന സ്ഥാനം ഒഴിഞ്ഞ് മഹേല

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേല ജയവർധനെ. മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതോടെ വരുന്ന സീസൺ മുതൽ മുംബൈ ഇന്ത്യൻസിന് പുതിയ പരിശീലകനെത്തും.
2017 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനാണ് ജയവർധനെ. ജയവർധനെയ്ക്ക് കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഇക്കൊല്ലം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകൾ വാങ്ങി. ഈ മൂന്ന് ടീമുകളുടെയും ആകെ മേൽനോട്ടമാവും ഇനി ജയവർധനെ വഹിക്കുക. മുംബൈ ഇന്ത്യൻസിൻ്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും ആ സ്ഥാനമൊഴിഞ്ഞു. താരം ഇനി മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി പ്രവർത്തിക്കും.
Story Highlights: mahela jayawardene mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here