പ്രധാനമന്ത്രിയെക്കുറിച്ചുള്ള ‘ മോദി@20 പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാം; നിർമല സീതാരാമൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ മോദി@20 : ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുംബൈയിൽ ‘ മോദി@20’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി നിർമല സീതാരാമൻ.(nirmala seetharaman about modi@20 dreams meet delivery)
രാജ്യത്ത് ആധുനിക ഭരണം എങ്ങനെ സംഭവ്യമാക്കാമെന്നും രാജ്യത്തോട് പ്രതിബദ്ധതയുള്ള നേതാക്കൾ എങ്ങനെയത് പ്രാവർത്തികമാക്കുന്നുവെന്നുമാണ് പുസ്തകത്തിൽ പരാമർശിച്ചിട്ടുളളത്. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ 2014 ൽ പ്രധാനമന്ത്രിയാകുന്നത് വരെയും അതിന് ശേഷവും നടന്ന സംഭവവികാസങ്ങളും പുസ്തകത്തിലുണ്ട്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നു. സാങ്കേതികവിദ്യകൾ പദ്ധതികളെപ്പറ്റി മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാലാണ് ജനങ്ങളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തുന്നത് എന്നും നിർമല സീതാരാമൻ പറഞ്ഞു.
Story Highlights: nirmala seetharaman about modi@20 dreams meet delivery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here