ഓണം ബമ്പർ : നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു

ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപനയിലൂടെ 215.04 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ഈ നിലയിൽ ടിക്കറ്റ് വിൽപന തുടർന്നാൽ നറുക്കെടുപ്പിന് മുൻപേ തന്നെ മൊത്തെ ടിക്കറ്റുകളും വിറ്റ് പോയേക്കാം.
Read Also: ഓണം ബമ്പർ വിൽപന കുറഞ്ഞാൽ ലഭിക്കുക ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ മാത്രം
ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില ഉയർത്തിയിട്ടും വിൽപനയെ അത് ബാധിച്ചിട്ടില്ല.
Read Also: ഓണം ബമ്പർ എടുത്തോ ? അടിയന്തരമായി ഈ നിബന്ധനകൾ അറിയുക
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
Story Highlights: onam bumper ticket sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here