Advertisement

സുരക്ഷാവീഴ്ച; യൂബര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടു

September 16, 2022
Google News 1 minute Read

സുരക്ഷാ വീഴ്ചയെ തുടർന്ന് യൂബര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരണം. യൂബര്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സൈബര്‍ സുരക്ഷാപ്രശ്‌നം നേരിടുന്നുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും യൂബര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്ചയാണ് യൂബറിന്റെ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ യൂബറിന്റെ ഇന്റേണല്‍ കമ്മ്യൂണിക്കേഷനും എഞ്ചിനീയറിങ് വിഭാഗവും ഓഫ്‌ലൈനായി.

ഹാക്കിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ യൂബറിന്റെ ക്ലൗഡ് സ്റ്റോറേജിന്റേയും കോഡുകളുടേയും ഇമെയിലിന്റേയും ചിത്രങ്ങള്‍ യൂബറിന് അയച്ചുകൊടുത്തതായാണ് വിവരം. ‘ഹാക്കര്‍ക്ക് യൂബറിന്റെ സംവിധാനത്തിലേക്ക് പൂര്‍ണമായ പ്രവേശനവും നിയന്ത്രണവും ലഭിച്ചതായി യൂബര്‍ എഞ്ചിനീയര്‍ സാം കാറി പറഞ്ഞു. സുരക്ഷാസംവിധാനത്തില്‍ സമ്പൂര്‍ണമായ വീഴ്ച സംഭവിച്ചതായാണ് കമ്പനി ഇതിനെ കണക്കാക്കുന്നത്. വിഷയം അന്വേഷണവിധേയമാണെന്നും കാറി വ്യക്തമാക്കി.

Story Highlights: Uber Investigating Breach of Its Computer Systems

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here