ഗഡുക്കളായേ പണം തരാൻ കഴിയൂ എന്ന് ബാങ്ക്; കളിത്തോക്കുമായെത്തി സേവിങ്ങ്സ് പിൻവലിച്ച് യുവതി

കളിത്തോക്കുമായി ബാങ്കിലെത്തി തൻ്റെ സേവിങ്ങ്സ് പിൻവലിച്ച് യുവതി. ബെയ്റൂട്ടിലെ ഒരു ബാങ്കിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബാങ്കിൽ കുടുങ്ങിക്കിടന്ന തൻ്റെ 13,000 ഡോളർ സാലി ഹാഫിസ് എന്ന യുവതി പിൻവലിക്കുകയായിരുന്നു. സഹോദരിയുടെ ക്യാൻസർ ചികിത്സയ്ക്കായി തൻ്റെ സേവിങ്ങ്സ് ആവശ്യപ്പെട്ട് പലതവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും മാസം 200 ഡോളർ വീതം പിൻവലിക്കാനേ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. തുടർന്നാണ് ചില സന്നദ്ധപ്രവർത്തകർക്കൊപ്പം കളിത്തോക്കുമായെത്തി പണം പിൻവലിച്ചത്.
Read Also: ചീറ്റകൾക്ക് വീടൊരുക്കാനായി മാറ്റിപ്പാർപ്പിച്ചത് 150 കുടുംബങ്ങളെ
“എൻ്റെ പണം തിരികെനൽകാൻ ഞാൻ ബാങ്കിനോട് യാചിച്ചു. എൻ്റെ സഹോദരി മരണത്തോട് മല്ലിടുകയാണെന്നും അവരെ അറിയിച്ചു. പക്ഷേ, അവർ വഴങ്ങിയില്ല. ഇനിയെനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന അവസ്ഥയെത്തിയപ്പോഴാണ് ഇങ്ങനെ ചെയ്തത്. ബാങ്കിൽ 20000 ഡോളറാണ് സേവിങ്ങ്സ് ആയി ഉണ്ടായിരുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായുള്ള പണത്തിനു വേണ്ടി പലതും വിറ്റു.”- സാലി ഹാഫിസ് പറയുന്നു.
Read Also: Fifa Qatar World Cup: ഖത്തർ ലോകകപ്പ്; ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു
വിദേശ കറൻസി പിൻവലിക്കുന്നതിൽ 2019 മുതൽ കടുത്ത നിയന്ത്രണങ്ങളാണ് ലെബനോനിൽ ഉള്ളത്. ലക്ഷക്കണക്കിന് ആളുകളുടെ സേവിങ്ങ്സ് ആണ് ഇങ്ങനെ ബാങ്കുകളിൽ കുടുങ്ങിക്കിടക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾ ഇപ്പോൾ പട്ടിണിയിലാണ്.
Story Highlights: women toy gun lebanon bank savings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here