Advertisement

ഡൽഹിയിലെ റോഡപകടങ്ങളിൽ പ്രതിദിനം 3 മരണം, 40% കാൽനടയാത്രക്കാരെന്ന് റിപ്പോർട്ട്

September 17, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ, പ്രതിദിനം മൂന്ന് പേർ റോഡപകടങ്ങളിൽ മരിക്കുന്നതായി റിപ്പോർട്ട്. ഡൽഹി ട്രാഫിക് പൊലീസിന്റെ റോഡ് ക്രാഷ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും, അമിതവേഗതയുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഇരയായവരിൽ ഭൂരിഭാഗവും കാൽനടയാത്രക്കാരാണ്. 2021-ൽ 504 (40%) കാൽനടയാത്രക്കാർ കൊല്ലപ്പെട്ടപ്പോൾ, 1,536 പേർക്ക് പരിക്കേറ്റു. 2020-ൽ 505 കാൽനടയാത്രക്കാർ കൊല്ലപ്പെടുകയും 1241 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് അപകടത്തിൽപ്പെട്ടവരുടെ മൊത്തം എണ്ണത്തിൽ വർധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു (2021-ൽ 1239 പേർ മരിച്ചു, 2020 ൽ 1196 പേർ മരിച്ചു).

ട്രാഫിക് നിയമങ്ങൾ അനുസരിക്കാത്തതിന്റെ ഫലമായി 2021-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ (277 കേസുകൾ) ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ പാതകളിലും മറ്റ് പ്രധാന റോഡുകളിലും മാരകമായ അപകടങ്ങൾ സംഭവിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതവേഗതയെന്ന് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നു. ബൈക്ക് അപകടം മൂലം ഉണ്ടാകുന്ന മരണമാണ് പട്ടികയിൽ രണ്ടാമത്. 2021-ൽ 472 മരണങ്ങളും 2020-ൽ 441 മരണങ്ങളും.

ഹിറ്റ് ആൻഡ് റൺ കേസുകൾ 2020 ൽ 579 കേസുകൾ ആയിരുന്നെങ്കിൽ 2021ൽ 555 ആയി കുറഞ്ഞു. 47 കിലോമീറ്റർ നീളമുള്ള ഔട്ടർ റിംഗ് റോഡ്, തുടർച്ചയായ രണ്ടാം വർഷവും, ഏറ്റവും മാരകമായ അപകട സാധ്യതയുള്ള റോഡായി തരംതിരിക്കപ്പെട്ടു. 2021 ൽ 95 മരണങ്ങളും 2020 ൽ 100 ​​മരണങ്ങളും.

Story Highlights: 3 persons killed in Delhi every day in road crashes; 40% of them pedestrians: report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement