Advertisement

‘രാജ്ഭവനിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തി’; മഹാരാഷ്ട്ര ഗവർ‍ണറുടെ വീട്ടിലും കള്ളൻ‍

September 17, 2022
Google News 2 minutes Read

​ഗവർ‍ണറുടെ വസതിയായ രാജ്ഭവനിലും മോഷണം. മഹാരാഷ്ട്ര ​ഗവർ‍ണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. ഇവിടുത്തെ സി.സി.ടി.വി ക്യാമറകൾ‍ മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നതാണ് മോഷ്ടാക്കൾക്ക് എളുപ്പമായത്. ആറ് ചന്ദനമരങ്ങളാണ് രാജ്ഭവനിൽ നിന്ന് മുറിച്ചുകടത്തിയത്.(6 sandalwood trees stolen from raj bhavan)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

കേടായ സി.സി.ടി.വി ക്യാമറകൾ ഉള്ള സ്ഥലത്തു നിന്നുതന്നെ രണ്ട് മരങ്ങൾ മോഷ്ടിക്കപ്പെട്ടു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തപ്പെടുന്നത്. മഴ മൂലമാണ് സി.സി.ടി.വി ക്യാമറകൾ കേടായത് എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതേസമയം, കഴിഞ്ഞ ജൂണിൽ മോഷണം നടന്നപ്പോഴും സി.സി.ടി.വി ക്യാമറകൾ പ്രവർ‍ത്തന രഹിതമായിരുന്നു. പുതിയ സംഭവത്തിൽ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

മോഷ്ടിച്ച മരങ്ങൾ വാങ്ങുന്ന കനൗജ് സ്വദേശി ഷമീം പത്താൻ കഴിഞ്ഞ കേസ് മുതൽ ഒളിവിലാണ്. ജൂണിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കാഠോലിനടുത്തുള്ള പാർധി കോളനിയിൽ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. എന്നാൽ‍ നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്.

Story Highlights: 6 sandalwood trees stolen from raj bhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here