നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം മതിയെന്ന് പഠനം

വളരെ ക്യൂട്ട് ആയ നന്നായി ഇണങ്ങുന്ന ജീവി വർഗമാണ് നായ്ക്കൾ. മനുഷ്യരുടെ പരിചരണവും അടുപ്പവും കൂടുതൽ ആഗ്രഹിക്കുന്ന പെറ്റ്‌സുകളിൽ തന്നെ മുൻപന്തിയിലാണ് ഇവർ. അതുകൊണ്ട് തന്നെ വീടുകളിൽ പെറ്റ്‌സിനെ വളർത്താൻ ഇഷ്ടപ്പെടുന്നവർ കൂടുതാലായി തിരഞ്ഞെടുക്കുന്നതും പൊതുവെ നായ്ക്കളെയാണ്. മനുഷ്യരുടേതിന് സമാനമായ പല സ്വഭാവ രീതികളും ഇവർ പെട്ടെന്ന് ആർജിച്ചെടുക്കാറുണ്ട്. സ്‌ട്രെസ് റിലീഫിലാണ് വേണ്ടി പാട്ട് കേൾക്കുന്നത് മനുഷ്യരിൽ മാത്രമല്ല ജീവികളിലും സ്വാധീനമുണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാൽ ശാസ്ത്രീയ സംഗീതം നായ്ക്കളെ കൂടുതൽ ആകർഷിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അയർലണ്ടിലെ ബെൽഫാസ്റ്റിലുള്ള ക്വീൻസ് യൂണിവേറിസ്റ്റിയിലെ ഗവേഷകർ.
ഉടമകൾ അവരുടെ പെറ്റ് ഡോഗ്സിനെ വീടുകളിൽ തനിച്ചാക്കി പോകുമ്പോൾ നായ്ക്കളിൽ ഉണ്ടാകുന്ന സ്‌ട്രെസ് ലെവൽ കൂടുന്നതായി ഗവേഷകർ നിരീക്ഷിച്ചു. ചില നായ്ക്കൾ വളരെ അഗ്രെസ്സിവ് ആവുകയും പലപ്പോഴും അവരുടെ മാനസീക സമ്മർദ്ദം മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലേക്കും പോകുന്നു. തെരുവിൽ വളരുന്ന നായ്ക്കൾ ഇതിൽ കൂടുതൽ അഗ്രെസ്സിവ് ആയെന്നു വരാം. എന്നാൽ ശെരിയായ ട്രെയിനിങ് നൽകി നമ്മൾ വീട്ടിൽ വളർത്തുന്ന പെറ്റ്സ് ഡോഗിൽ സ്വഭാവ രീതി നിയന്ത്രിക്കുക കുറെ കൂടി എളുപ്പമാകും. ഇതിന് ഒരു പരിധി വരെ പരിഹാരമെന്നോണമാണ് ക്ലാസിക്കൽ മ്യൂസിക്കുകൾ ഡോഗ്സിൽ ശാന്തത കൊണ്ട് വരും എന്ന് ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അവകാശപ്പെടുന്നത്.
ക്ലാസിക്കൽ സംഗീതം പ്ലേയ് ചെയുന്നത്, നായ്ക്കളിൽ ഉടമകളിൽ നിന്ന് വേർപിരിയുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനാകും.
റെസ്ക്യൂ ഷെൽട്ടറുകളിൽ നോക്കിയിരുന്ന നായ്ക്കളിലാണ് പരീക്ഷണം നടത്തിയത്. നായ്ക്കളിൽ ശാസ്ത്രീയ സംഗീതം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുൻ സ്കോട്ടിഷ് ഗവേഷണങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട് .
തുടർന്നാണ്, ക്വീൻസിലെ സ്കൂൾ ഓഫ് സൈക്കോളജിയിലെ ആനിമൽ ബിഹേവിയർ സെന്ററിലുള്ള ഗവേഷകർ, ക്ലാസിക്കൽ സംഗീതമോ ഓഡിയോബുക്കുകളോ വളർത്തുനായ്ക്കൾക്ക് അവരുടെ ഉടമസ്ഥരിൽ നിന്ന് വേർപിരിയുമ്പോഴുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനാകുമോ എന്ന് പഠിക്കാൻ തീരുമാനിച്ചത്.
സർവ്വകലാശാലയിലെ ഒരു റിസർച്ച് റൂമിൽ അവരുടെ ഉടമകളില്ലാതെ ഒരു നിയന്ത്രണവുമില്ലാതെ ക്ലാസിക്കൽ മ്യൂസിക് മാത്രം പ്ലേയ് ചെയ്തുകൊണ്ട് ഗവേഷകർ നായ്ക്കളെ നിരീക്ഷിച്ചു. പല ബ്രീഡിൽ പെട്ട ഇനങ്ങളെയും അവർ ഇത്തരത്തിൽ പഠനത്തിന് വിധേയമാക്കിയിരുന്നു.
ക്ലാസിക്കൽ സംഗീതവും ഓഡിയോബുക്കും പ്ലേ ചെയ്യുമ്പോൾ ഓരോ നായയുടെയും പെരുമാറ്റം നിരീക്ഷിക്കുകയും വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു.”ക്ലാസിക്കൽ സംഗീതത്തിന് വിധേയരായ നായ്ക്കൾ ഓഡിയോബുക്ക് അവസ്ഥയിലുള്ള മൃഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ കിടക്കുകയും ഓഡിയോബുക്കിലെ മൃഗങ്ങളേക്കാൾ വേഗത്തിൽ ശാന്തരാവുകയും ചെയ്തു,” ഗവേഷണ പ്രബന്ധം പറയുന്നു.
ഓഡിയോബുക്ക് ശ്രദ്ധിച്ച നായ്ക്കൾ അത് പ്ലേ ചെയ്യുന്ന സ്പീക്കറിലേക്ക് നോക്കി.
എന്നാൽ ഒരു ഓഡിയോബുക്ക് കേൾക്കുന്നത് നായ്ക്കൾക്ക് അവരുടെ ഉടമകളിൽ നിന്ന് വേർപെടുത്തുമ്പോൾ അനുഭവപ്പെടുന്ന ഹ്രസ്വകാല സമ്മർദ്ദം കുറയ്ക്കുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.” ഫലപ്രദമായ മാറ്റം കണ്ടത് ക്ലാസിക്കൽ സംഗീതം കേട്ട നായ്ക്കളിലാണെന്നും ഗവേഷകർ പറയുന്നു. “The effect of auditory stimulation on pet dogs’ എന്ന തലക്കെട്ടിലാണ് ഗവേഷണ പ്രബന്ധം അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യുബിയുടെ സ്കൂൾ ഓഫ് സൈക്കോളജിയിൽ നിന്നുള്ള ഡോ ഡെബോറ വെൽസാണ് പഠനത്തിന് നേതൃത്വം നൽകിയത്.
Story Highlights: Dogs find classical music more calming than audiobooks, research reveals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here