Advertisement

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കാഞ്ഞങ്ങാട് നഗരസഭയും

September 17, 2022
Google News 2 minutes Read
kanhangad stray dog killing

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കാഞ്ഞങ്ങാട് നഗരസഭയും. വിഷയത്തിൽ സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോടതിയിൽ നഗരസഭ ഉടൻ അപേക്ഷ സമർപ്പിക്കും. (kanhangad stray dog killing)

നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് കർമ പദ്ധതി ആവിഷ്കരിക്കാൻ അടിയന്തര കൗൺസിൽ യോഗം ചേർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹോട്ട്‌സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തതും കാഞ്ഞങ്ങാട് നഗരസഭയിലാണ്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാനുള്ള അനുമതിക്കായി സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാനാണ് നഗരസഭയുടെ തീരുമാനം.

Read Also: എറണാകുളത്ത് അഞ്ചു വയസുകാരിക്ക് തെരുവുനായയുടെ ആക്രമണം

തെരുവുനായ ആക്രമണം തടയാൻ നഗരസഭാ പരിധിയിൽ വിപുലമായ കർമപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കണ്ടത്തി ചെമ്മട്ടംവയലിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കും. കൂടാതെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനൊപ്പം ലൈസൻസും നൽകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്താനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡി ജി പി ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കും.

തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ട്. നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയിൽ വാദിച്ചു. തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകണം. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങൾ കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശം.

Read Also: നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാൽ പ്രശ്നം പരിഹരിക്കാനാകില്ല; മുഖ്യമന്ത്രി

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തുവന്നു. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി ഇവയെ ആളുകൾ കൊലപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

‘തെരുവുനായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെ’ന്ന് പോസ്റ്റിൽ പറയുന്നു.

Story Highlights: kanhangad stray dog killing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here