Advertisement

തിരുവനന്തപുരത്ത് ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം; സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു

September 17, 2022
Google News 1 minute Read

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകൾക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്.

പ്രദേശത്തെ ക്ലബിന് വേണ്ടിയാണ് ആർച്ച് സ്ഥാപിച്ചിരുന്നത്. കരാറുകാരൻ വന്ന് ആർച്ച് അഴിച്ചിടുന്നതിനിടയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ലേഖയുടെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴും ലേഖ ചികിത്സയിൽ കഴിയുകയാണ്.

മണിയനെന്ന കരാറുകാരനാണ് ഈ ആർച്ച് അലക്ഷ്യമായി കൈകാരം ചെയ്തത്. ഇയാൾ തിരക്കേറിയ റോഡിലേക്ക് മറിച്ചിടുകയായിരുന്നു.

Story Highlights: Scooter Accident Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here