ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു, മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്: ഒന്നാം സമ്മാനം നേടിയ അനൂപ്

ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവഹാരം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജൻസിയിലെത്തിയത്. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം. (anoop onam bumper winner)
വീടിന് അടുത്ത് തന്നെയാണ് ലോട്ടറി ഏജൻസിയുള്ളത്. ഓട്ടോ ഡ്രൈവർ ആണ്, ഭാര്യ ആറ് മാസം ഗർഭിണിയാണ് കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.
അനൂപ് ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് TJ750605 എന്ന ടിക്കറ്റ് വിറ്റു പോയത്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.
രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
Story Highlights: anoop onam bumper winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here