Advertisement

‘പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല’; സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

September 18, 2022
Google News 1 minute Read

മലപ്പുറം സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം. പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ലെന്നാണ് ആരോപണം. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നാണ് വിമർശനം.

വികസന വാചാലതയിൽ പലരും സാധാരണക്കാരന്‍റെ ദൈനംദിന ആവശ്യങ്ങൾ മറക്കുന്നു.മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നു.ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് വിമർശനം. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും ദോഷകരമായി ബാധിക്കും.

Read Also: ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം; വി ഡി സതീശൻ

അതിനിനിടെ എംഎല്‍എമാരായ പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും വിമർശനം ഉയര്‍ന്നു. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു.ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

Story Highlights: CPI Criticize Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here