‘ഒന്നല്ല…രണ്ടല്ല…നാലെണ്ണം’, വൈറലായി സ്പെയിനിൽ നിന്നുള്ള ഭീമന്‍ വാട്ടര്‍ സ്പൗട്ട് | VIDEO

കടലിലും വലിയ ജലാശയങ്ങളിലും കാല വർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപൂർവ പ്രതിഭാസമാണ് വാട്ടര്‍ സ്പൗട്ട് (Water spout) അഥവാ ജല ചുഴലി. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിന് കാരണമാകുന്നത്. ഇപ്പോൾ ഇതാ സ്പെയിനിൽ രൂപപ്പെട്ട അപൂർവ വാട്ടര്‍ സ്പൗട്ട് പ്രതിഭാസമാണ് സൈബർ ഇടങ്ങളിലെ ചർച്ചാ വിഷയം.
ഒന്നും രണ്ടുമല്ല നാല് ഭീമന്‍ വാട്ടര്‍ സ്പൗട്ടുകളാണ് സ്പെയിനിൽ രൂപപ്പെട്ടത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.സ്പാനിഷ് ദ്വീപായ മല്ലോർക്കയിൽ നിന്നുള്ള കപ്പലിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. വെള്ളിയാഴ്ച ട്വിറ്ററിൽ പങ്കിട്ട വീഡിയോയ്ക്ക് 715,000-ലധികം കാഴ്ചക്കാരും 1,500-ലധികം ലൈക്കുകളും ലഭിച്ചു. വാട്ടർ സ്‌പൗട്ടുകൾ താരതമ്യേന അപൂർവമാണ്. അതും നാല് ചുഴികൾ ഒരുമിച്ച് കാണുന്നത് അത്യപൂർവമായ സംഭവമാണ്.
@antena3com @tiempobrasero @rtve @cuatro @informativost5 Mallorca! pic.twitter.com/TTtW2M8Cew
— ENTJ (@cualify) September 16, 2022
പ്രാദേശിക സ്പാനിഷ് മാധ്യമമായ മജോർക്ക ഡെയ്‌ലി ബുള്ളറ്റിൻ പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച മല്ലോർക്കയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശിയതിനെ തുടർന്നാണ് നാല് വാട്ടർ സ്‌പൗട്ടുകൾ രൂപപ്പെട്ടത്. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽ നിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും.
മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിന് കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
Story Highlights: Four Stunning Waterspouts Spotted Off The Coast Of Spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here