കർണാടകയിൽ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്

കർണാടകയിലെ ബാഗേപളളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഐഎം മഹാറാലി സംഘപ്പിക്കുന്നത്. പി.ബി അംഗങ്ങളായ എംഎ. ബേബി, ബിവി. രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ബെംഗളൂരുവിലും, ബാഗേപ്പള്ളിയിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
Read Also: സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; സിപിഐഎമ്മിന്റെ വിശദീകരണയോഗം ഇന്ന്
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചർച്ച നടത്തും. സിപിഐഎം പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർ ലൈനും ചർച്ചയാകും.
Read Also: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചർച്ച നടത്തും
ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യുക. സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യം ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതാണ്. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക സർക്കാർ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ ഇതു സംബന്ധിച്ച് ആശയവിനിമയവും നടന്നു. തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചുംഇരുവരും ചർച്ച നടത്തും. സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ കർണാടകയിലെത്തിയത്.
Story Highlights: karnataka cpim maharali today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here