Advertisement

ഷമിക്ക് കൊവിഡ്; ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയിൽ ഉമേഷ് യാദവ് കളിച്ചേക്കും

September 18, 2022
Google News 1 minute Read

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 20ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടി-20 പരമ്പരയിൽ ഷമി കളിച്ചേക്കില്ലെന്നാണ് വിവരം. മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക. എന്നാൽ, താരം ഇതുവരെ മൊഹാലിയിൽ എത്തിയിട്ടില്ല. ഷമിയ്ക്ക് പകരം പരമ്പരയിൽ ഉമേഷ് യാദവ് കളിച്ചേക്കുമെന്നാണ് വിവരം.

കൗണ്ടി ക്ലബായ മിഡിൽസെക്സിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന ഉമേഷ് പരുക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ചതുർദിന ഗെയിം കളിക്കാൻ കഴിയുന്ന തരത്തിൽ താരം മാച്ച് ഫിറ്റല്ല എന്ന് ക്ലബ് അറിയിച്ചു. പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയതിനു ശേഷം ഉമേഷിനെ ഓസീസിനെതിരായ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

Story Highlights: mohammed shami covid umesh yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here