Advertisement

അമ്പലമുകൾ ഭാരത് ഗ്യാസ് എൽപിജി പ്ലാൻ്റിലെ ട്രക്ക് ഡ്രൈവർമാർ നാളെ പണിമുടക്കും

September 19, 2022
Google News 2 minutes Read

എറണാകുളം അമ്പലമുകൾ ഭാരത് ഗ്യാസ് എൽപിജി പ്ലാൻ്റിലെ ട്രക്ക് ഡ്രൈവർമാർ നാളെ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രാഥമിക കർമങ്ങൾ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവൻ ട്രക്കുകളും പാർക്ക് ചെയ്യാൻ കഴിയും വിധം പാർക്കിംഗ് ഗ്രൗണ്ട് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴിൽ ഉടമകളും കമ്പനി മാനേജ്‍മെന്റുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഡ്രൈവർമാരുടെ ആവശ്യം.

അതേസമയം ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയാൽ കേരളത്തിൻ്റെ വിവിധ ഇടങ്ങളിലേക്കുള്ള പാചക വാതക വിതരണത്തിന് പ്രതിസന്ധി നേരിടും.

Read Also: വിഴിഞ്ഞം സമരത്തിന് അനുകൂല നിലപാട് എടുക്കാൻ കെപിസിസിക്ക് നിർദേശം നൽകാം: രാഹുൽ ​ഗാന്ധി

Story Highlights: Ambalamugal LPG Plant Truck drivers strike tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here