Advertisement

ഹിന്ദുമതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹ്യ സാഹചര്യം പഠിക്കാൻ കേന്ദ്രം

September 19, 2022
1 minute Read

ഹിന്ദുമതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹ്യ സാഹചര്യം പഠിക്കാൻ കമ്മീഷനെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. ക്രിസ്ത്യൻ മുസ്ലിം മതങ്ങളിലേക്ക് അടക്കം പരിവർത്തനം നടത്തിയവരുടെ സാഹചര്യം ആകും കമ്മീഷൻ വിലയിരുത്തുക. മതപരിവർത്തനം നടത്തിയ ദളിതർക്ക് സംവരണാനുകൂല്യം ലഭ്യമാക്കണമെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം.

യുപി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകയിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ദേശീയതലത്തിൽ അവതരിപ്പിക്കണമെന്ന ആവശ്യം ഇതിനകം സംഘപരിവാർ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.

Story Highlights: centre study hindu dalit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top