‘ഒരു പഴയ ചരിത്ര കോണ്‍ഗ്രസ് ഓര്‍മ’; ഗവര്‍ണര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.കെ രാഗേഷ്

ഗവര്‍ണര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. ചരിത്ര കോണ്‍ഗ്രസിലെ പഴയ ഓര്‍മ എന്ന കുറിപ്പോടെയാണ് പഴയ പ്രസംഗം വിഡിയോ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പൗരധര്‍മമാണ് ചരിത്ര കോണ്‍ഗ്രസില്‍ ചെയ്തതെന്ന് കെ കെ രാഗേഷ് കുറിപ്പില്‍ പറഞ്ഞു.
‘ചരിത്ര കോണ്‍ഗ്രസ്സിലെ പഴയ ഓര്‍മ്മ. ഭരണ ഘടന സംരക്ഷിക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിക്കേണ്ടത് ജനാധിപത്യ മതേതര റിപ്പബ്ലിക്കിലെ പൗരധര്‍മ്മം’. എന്നാണ് വിഡിയോയ്ക്കമുള്ള പോസ്റ്റ്.
Read Also: രാജ്ഭവന്‍ ആര്‍എസ്എസ് കാര്യാലയമായി മാറി; രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമം ഉണ്ടായെന്ന് ഇന്ന് വീണ്ടും പറഞ്ഞ ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി കെ കെ രാഗേഷ് തടഞ്ഞുവെന്ന് ആരോപിച്ചിരുന്നു.
Read Also:ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗുരുതരം; പിന്തുണ പ്രഖ്യാപിച്ച് പി.കെ കൃഷ്ണദാസ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ആരോപണമുയര്‍ത്തിയത്. ഫയലില്‍ ഒപ്പിട്ടത് സമ്മര്‍ദം സഹിക്കാനാകാതെയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലര്‍ പദവിയില്‍ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തും ഗവര്‍ണര്‍ പുറത്ത് വിട്ടു.
Story Highlights: kk ragesh against arif mohammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here