Advertisement

ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗുരുതരം; പിന്തുണ പ്രഖ്യാപിച്ച് പി.കെ കൃഷ്ണദാസ്

September 19, 2022
Google News 2 minutes Read
allegations made by governor is very serious says PK Krishnadas

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി നോതാവ് പി കെ കൃഷ്ണദാസ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഗവര്‍ണര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും വേണ്ടിയാണ് പിണറായി മന്ത്രിസഭയും സി.പി.എമ്മും നിലകൊള്ളുന്നതെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടു. ഗവര്‍ണര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് ഭാരതീയ ജനതാ പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ്.

Read Also: ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് മുഖ്യമന്ത്രി

ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിലും ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണറുടെ ധീരമായ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ്. കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമായി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവരെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ പി.എസ് ആയിരുന്ന കെ കെ രാഗേഷ് ആണെന്നും ജനങ്ങള്‍ക്ക് ബോധ്യമായി.

Read Also: രാജ്ഭവന്‍ ആര്‍എസ്എസ് കാര്യാലയമായി മാറി; രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

ഗവര്‍ണര്‍ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിട്ടും കേസെടുക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസിന് ഗവര്‍ണറുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ്. അനര്‍ഹമായ പല ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതും സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി സര്‍വ്വകലാശാല നിയമനത്തില്‍ ഇടപെട്ടതും സത്യപ്രതിജ്ഞാലംഘനമാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മുഖമായി പിണറായി വിജയന്‍ മാറിക്കഴിഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന ഗവര്‍ണര്‍ക്കൊപ്പം ബി.ജെ പി നിലയുറപ്പിക്കും’. പി കെ കൃഷ്ണദാസ് കുറിച്ചു.

Story Highlights: allegations made by governor is very serious says PK Krishnadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here