Advertisement

പലസ്തീന്‍ ചരിത്രം വളച്ചൊടിച്ച് ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍; പ്രതിഷേധം

September 19, 2022
Google News 2 minutes Read
Palestinian schools protest at Israel’s attempts to change textbooks

പലസ്തീന്‍ പാഠ്യപദ്ധതികളില്‍ ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്‌കൂളുകള്‍. കിഴക്കന്‍ അല്‍ഖുദ്‌സിലെ പലസ്തീന്‍ സ്‌കൂളുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പലസ്തീന്‍ നാഷണല്‍ ആന്‍ഡ് ഇസ്ലാമിക് ഫോഴ്‌സ് (പിഎന്‍ഐഎഫ് ) ആണ് തിങ്കളാഴ്ച പണിമുടക്ക് നടത്തുന്നത്. വികലമായ ഇസ്രയേലി പാഠ്യപദ്ധതിയല്ല, പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പാഠ്യപദ്ധതികള്‍ പഠിക്കാന്‍ പലസ്തീനിയന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് പിഎന്‍ഐഎഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read Also: പെൺകുട്ടികൾ പഠിക്കണമെന്ന് 90% അഫ്ഗാനികൾ; പിന്തുണ പ്രാദേശിക മാധ്യമം നടത്തിയ വോട്ടെടുപ്പിൽ

പലസ്തീനിയന്‍ കുട്ടികള്‍ ഇസ്രായേല്‍ പാഠ്യപദ്ധതി പഠിച്ചാല്‍ മതിയെന്ന തീരുമാനത്തിനെതിരെ കുറച്ചുദിവസങ്ങളായി പ്രതിഷേധം വ്യാപകമാണ്. ശനിയാഴ്ച അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായുള്ള പ്രകടനത്തില്‍ പങ്കെടുത്തു. വികലമായ പാഠ്യപദ്ധതി വേണ്ടെന്നും വിദ്യാഭ്യാസത്തെ ജൂതവത്ക്കരിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Read Also: മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്

പലസ്തീന്‍ സംസ്‌കാരത്തിലും ചരിത്രത്തിലും ദേശീയ ചിഹ്നങ്ങളിലും അടക്കം മാറ്റങ്ങള്‍ വരുത്തിയാണ് ഇസ്രയേല്‍ ഭരണകൂടം പാഠപുസ്തകങ്ങള്‍ ഇറക്കിയത്. വിശുദ്ധ നഗരമായ അല്‍-ഖുദ്‌സിനെയും പല്‌സ്തീന്‍ ചരിത്രത്തെയും വളച്ചൊടിച്ചാണ് പാഠ്യഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം.

Story Highlights: Palestinian schools protest at Israel’s attempts to change textbooks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here