Advertisement

‘ഗവർണർ തികഞ്ഞ ആർഎസ്എസ് ഏജന്റ്, ഒറ്റുകാരൻ’; ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി

September 19, 2022
Google News 3 minutes Read

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരസ്യ പോരിന് ഇറങ്ങിയ ഗവർണർ തികഞ്ഞ ആർ എസ് എസ് ഏജന്റാണെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി. ഗവർണക്ക് താമ്രപത്രം നൽകിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അല്ല പിണറായി വിജയനാണെന്നും വിമർശനം. (rijil makkutty against governor arif mohammed khan)

കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ നടന്നത് അനിവാര്യമായ പ്രതിഷേധമാണെ്. ആദ്യം ഗവർണർക്കെതിരെ പ്രതിഷേധിച്ചത് യൂത്ത് കോൺഗ്രസാണെന്നും അതിന് നേതൃത്വം നൽകിയതിൽ അഭിമാനമുണ്ടെന്നും റിജിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഗവർണ്ണർ അന്ന് വടി കൊടുത്ത് അടി വാങ്ങിയതാണ്. അധികാരത്തിന് വേണ്ടി ആരുടെ ചെരിപ്പ് നക്കാനും മടിയില്ലാത്ത അബ്ദുള്ളക്കുട്ടിയുടെ മൂത്താപ്പയാണ് ആരിഫ് മുഹമ്മദ് ഖാൻ. മിർ ജാഫർമാരുടെ ഗണത്തിൽ ആണ് നാളെ നാളെ ഇയാളെപ്പോലുള്ളവർ അറിയപ്പെടുക. ഇവരെ ഒറ്റുകാരൻമാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം’. റിജിൽ കുറിച്ചു.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗവർണ്ണർ തികഞ്ഞ RSS ഏജൻ്റ് ആണ്.
ഈ ഗവർണ്ണർക്ക് താമ്രപത്രം നൽകിയത് പ്രതിപക്ഷ നേതാവ് ശ്രി വി ഡി സതീശൻ അല്ല പിണറായി വിജയനാണ്.
പിന്നെ കണ്ണൂരിലെ ഹിസ്റ്ററി കോൺഗ്രസ്സിൽ ഗവർണ്ണർക്ക് എതിരെ നടന്നത് അനിവാര്യമായ പ്രതിഷേധമാണ്. ഗവർണ്ണർ അന്ന് വടി കൊടുത്ത് അടി വാങ്ങിയതാണ്.
ഹിസ്റ്ററി കോൺഗ്രസ്സിന് പുറത്ത് ആദ്യം ഈ RSS ഏജൻ്റിനെതിര പ്രതിഷേധിച്ചത്
യൂത്ത് കോൺഗ്രസ്സാണ്, ആ പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുക്കാൻ സാധിച്ചതിൽ ഒരു യൂത്ത് കോൺഗ്രസ്സ്കാരൻ എന്ന നിലയിൽ അഭിമാനമുണ്ട്.
പിന്നെ അധികാരത്തിന് വേണ്ടി ആരുടെ ചെരിപ്പ് നക്കാനും മടിയില്ലാത്ത അബ്ദുള്ളക്കുട്ടിയുടെ മൂത്താപ്പയാണ്
ആരിഫ് മുഹമ്മദ് ഖാൻ.
മിർ ജാഫർമാരുടെ ഗണത്തിൽ ആണ് നാളെ ഇയാളെപ്പോലുള്ളവർ അറിയപ്പെടുക.
ഇവരെ ഒറ്റുകാരൻമാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.

Story Highlights: rijil makkutty against governor arif mohammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here