പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനം; അഫ്ഗാനിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബാനോട് യുഎന്‍
![should reopen schools in afghanistan for girls UN to taliban](https://www.twentyfournews.com/wp-content/uploads/2022/09/Untitled-design-10-2.jpg?x52840)
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബോനാട് ഐക്യരാഷ്ട്രസഭ. ഒരു വര്‍ഷം മുന്‍പ് നടപ്പിലാക്കിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനത്തെ ദുരന്തവും നാണക്കേടുമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം തന്നെ ആണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നെങ്കിലും പെണ്‍കുട്ടികളെ ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. മാര്‍ച്ച് 23 ന് വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറന്നെങ്കിലും താലിബാന്‍ നേതൃത്വം വീണ്ടും ക്ലാസുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.
Read Also: പെൺകുട്ടികളുടെ വിദ്യാഭ്യാസം; അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ് രൂപീകരിച്ച് താലിബാൻ
രാജ്യത്തുടനീളം ഒരു ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് ഇതോടെ വിദ്യാഭ്യാസം നഷ്ടമായത്. ഇത് ഏറെ ദുരന്തവും നാണക്കേടുമാണെന്ന് അഫ്ഗാനിലെ യുണൈറ്റഡ് നാഷന്‍സ് അസിസ്റ്റന്‍സ് മിഷന്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ‘അറിവിന്റെയും അവസരങ്ങളുടെയും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു വര്‍ഷം’ എന്നാണ് ഗുട്ടെറസ് ട്വിറ്ററില്‍ കുറിച്ചത്.
Story Highlights: should reopen schools in afghanistan for girls UN to taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here