Advertisement

പെൺകുട്ടികളുടെ വിദ്യാഭ്യാസം; അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ് രൂപീകരിച്ച് താലിബാൻ

August 14, 2022
Google News 2 minutes Read

‘അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ്’ രൂപീകരിച്ച് താലിബാൻ. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (UNESCO) നിർദ്ദേശപ്രകാരം സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുമേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇസ്ലാമിക നിയമങ്ങളുടെ വെളിച്ചത്തിൽ മുഴുവൻ സർവകലാശാലകളുടെയും പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും, അവലോകനം ചെയ്യുന്നതിനുമാണ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.

ഓഫീസിൽ ആറ് ഡയറക്ടർമാരും അമ്പത്തിരണ്ട് ജീവനക്കാരുമുണ്ടെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അതിനിടെ താലിബാൻ ഭരണകൂടം ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് മനുഷ്യാവകാശ-വിദ്യാഭ്യാസ പ്രവർത്തകർ തുറന്ന കത്തിൽ ലോക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights: Taliban to bring new curriculum in Afghanistan for girls’ education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here