Advertisement

‘ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു’; മുഖ്യമന്ത്രിയെയും ഗവർണറെയും വിമർശിച്ച് വിഡി സതീശൻ

September 19, 2022
Google News 2 minutes Read
vd satheesan governor pinarayi

ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിൻറെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശൻ പറഞ്ഞു. (vd satheesan governor pinarayi)

വിഡി സതീശൻ്റെ വാക്കുകൾ:

കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് ഗവർണർ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിൻറെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി അതിന് മുഖ്യമന്ത്രി മറുപടി പറയട്ടെ. ഗവർണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാൻ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാർഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാൻ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയോടാണ് ആ ചോദ്യങ്ങളും ആ ആക്ഷേപങ്ങളും. അത് ഞങ്ങളല്ല മറുപടി പറയേണ്ടത്.

Read Also: ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു, കയ്യിൽ എന്ത് രേഖയാണ് ഉള്ളത് ?; എ കെ ബാലൻ

രണ്ടാമത് കാര്യങ്ങൾ ഒരു കാര്യം ഗവർണർ പറഞ്ഞതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ബില്ലും സർവ്വകലാശാല ബില്ലും അദ്ദേഹം ഒപ്പിടില്ല എന്ന് പറഞ്ഞു. ഗവർണർ ഇപ്പോൾ തെറ്റ് തിരുത്തുന്നതിൽ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ലോകായുക്ത ഓർഡിനൻസ് വന്നപ്പോൾ നേരിട്ട് യുഡിഎഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യർത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓർഡിനൻസിൽ അവര് ഒപ്പുവെച്ചു. അന്ന് ഇവര് ഒന്നു ചേർന്നു. ഇപ്പൊ ബിൽ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു.

നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സർവ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സർവ്വകലാശാലയെ സർക്കാരിൻറെ ഡിപ്പാർട്ട്മെൻ്റ് ആക്കി തരംതാഴ്ത്തുന്നു.

ഇഷ്ടക്കാരെ സിപിഐഎമിന് ഇഷ്ടക്കാരായ ആളുകളെ വൈസ് നിയമിക്കാനും അതുവഴി നിയമനം ബന്ധുനിയമനം നടത്താനും വേണ്ടിയിട്ടാണ് ഈ സർവ്വകലാശാല ഭേദഗതി ബില്ല് വന്നിരിക്കുന്നത്. രണ്ട് ബില്ലിലും അദ്ദേഹം ഒപ്പ് വെക്കില്ല എന്നുള്ള തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായിട്ട് ഞങ്ങൾക്ക് പറയാനുള്ളത്.

നടപടി ഞാൻ തടഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി മറുപടി പറയട്ടെ. മുഖ്യമന്ത്രിയല്ലേ മറുപടി പറയേണ്ടത്. ഞങ്ങളല്ലല്ലോ മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ഞാൻ വളരെ വ്യക്തമാക്കി എടുത്തു പറഞ്ഞല്ലോ, ഗവർണർ പറഞ്ഞ രണ്ട് കാര്യങ്ങൾ, ഒന്ന് ലോകായുക്ത ബില്ലിൽ ഒപ്പ് വെക്കില്ലെന്നും അതുപോലെ സർവ്വകലാശാല ബില്ലിൽ ഒപ്പ് എന്നും പറഞ്ഞ രണ്ട് തീരുമാനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ മുഖ്യമന്ത്രി വഴിവിട്ട് നടത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ആ സ്വാധീനത്തിന് വഴങ്ങിയാണ് താൻ ആ നിയമനം നടത്തിയത്. എന്ന തെറ്റ് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂടി ആ തെറ്റിന്റെ ഭാഗമാണ്. അദ്ദേഹം ശരി ചെയ്ത അദ്ദേഹവും ഞങ്ങളും തമ്മില് വളരെ പ്രതിപക്ഷവും തമ്മില് വലിയ വാക്ക് ഉണ്ടായി. ഈ പുറത്താണ്.

Read Also: ‘ഗവർണർക്ക് മാനസിക വിഭ്രാന്തി; രാജിവച്ച് പോകുന്നതാണ് ഉചിതം’ : ഇ.പി ജയരാജൻ

ഗവർണറുമായിട്ട് അന്ന് ഞങ്ങൾ തർക്കിച്ചത് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം ക്രമരഹിതമായും നിയമവിരുദ്ധമായും ചെയ്തതിന് ശേഷം അത് അങ്ങനെ ആണെന്ന് സമ്മതിച്ചിട്ടും അദ്ദേഹത്തോട് രാജിവെക്കാൻ പറഞ്ഞില്ല ഗവർണർ. അദ്ദേഹത്തെ പുറത്താക്കാൻ നടപടി സ്വീകരിച്ചില്ല. അപ്പോഴേക്കും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഇടനിലക്കാരുടെ സഹായത്തോടുകൂടി ഉണ്ടായി. അതാണ് ഞാൻ പറഞ്ഞത് നാടകത്തിലെ കഥാപാത്രങ്ങളല്ല പ്രതിപക്ഷം. കാരണം ഇവര് തമ്മിൽ ഒന്ന് ചേരും. ഇവര് തമ്മിൽ ഒന്നുചേരാനുള്ള ഒരുപാട് സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ എന്നുള്ള സംസ്ഥാന ഗവർണറുടെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആർഎസ്എസിൻ്റെ ഒക്കെ നിയന്ത്രണത്തിലുള്ള ഒരാളാണ്. പക്ഷേ അദ്ദേഹം ഇരിക്കുന്ന ഗവർണർ സ്ഥാനത്തിന് അത് യോജിച്ചതാണോ? ഒരു ആർഎസ്എസ് മേധാവിയെ അദ്ദേഹം സ്ഥലത്ത് ചെന്ന് കണ്ടത് ഇപ്പൊ പ്രോട്ടോകോളിനെ കുറിച്ചൊക്കെ ആണല്ലോ അദ്ദേഹം സംസാരിക്കുന്നത്.

ഗവർണറുടെ അത്രയും പ്രിവിലേജുള്ള ഒരാൾ ആർഎസ്എസിൻ്റെ ചീഫിനെ വീട്ടിൽ പോയി കാണുന്നത് അദ്ദേഹം ഇരിക്കുന്ന സാധനത്തിന് യോജിച്ചതാണോ? അല്ല. ആദ്യം മുതലേ ഞങ്ങള് ഗവർണർ തെറ്റ് ചെയ്താൽ ഗവർണറെ ചോദ്യം ചെയ്തിട്ടുണ്ട്. സർക്കാര് തെറ്റ് ചെയ്താൽ സർക്കാരിനെ ചോദ്യം ചെയ്യും. ഞങ്ങള് വിഷയാധിഷ്ഠിതമായി മാത്രമാണ് ഈ വിഷയത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴും അത് തന്നെ.

ഇതിനുമുമ്പും ഗവർണർ ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടല്ലോ. അന്ന് ഏത് ഇടനിലക്കാരുടെ സഹായത്തോടുകൂടിയാണ് മുഖ്യമന്ത്രി പോയി കണ്ടത്?

Story Highlights: vd satheesan against governor pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here