Advertisement

റഷ്യയിൽ ‘ഹോളിവുഡ് ശൂന്യത’; വൻ മാർക്കറ്റോടെ കുതിച്ചുയർന്ന് ഹിന്ദി സിനിമകൾ

September 20, 2022
Google News 3 minutes Read

“വിലക്ക്” എന്ന വാക്ക് ഈയിടെ ബോളിവുഡിനെ കൂടുതൽ അലട്ടിയിട്ടുണ്ട്. എന്നാൽ റഷ്യക്കാർ മറ്റൊരു രീതിയിൽ ആണ് കാര്യങ്ങളെ സമീപിക്കുന്നത്. യുക്രൈനുമായി യുദ്ധം ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന റഷ്യ അമേരിക്കൻ കമ്പനികളുടെ വിലക്കുകൾ നേരിടുകയാണ്. അതുകൊണ്ടു തന്നെ ഹോളിവുഡ് സിനിമകളുടെ പ്രദർശനവും നിലച്ചിരിക്കുകയാണ്.എന്നാൽ, ഇക്കാരണത്താൽ തന്നെ ബോളിവുഡ് സിനിമകളുടെയും മാർക്കറ്റ് റഷ്യയിൽ കുതിച്ചുയരുകയാണ്.(bollywood cinema market in russia is attractive)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

OTT പ്ലാറ്റഫോമുകൾ വഴി വീടുകളിൽ ബോളിവുഡ് സിനിമകൾ ആസ്വദിക്കുകയാണ് റഷ്യക്കാർ. റഷ്യയിൽ പഴയ നല്ല ഹിന്ദി ഗാനങ്ങളുടെ ആസ്വാദകരും കൂടിയിട്ടുണ്ട്. സിനിമാ പാർക്ക്, ഫോർമുല കിനോ, പ്രീമിയർ ഹാൾ, കിനോമാക്സ്, കരോ തുടങ്ങിയ പ്രമുഖ മോസ്കോ സിനിമാ കമ്പനികൾ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച് മാർച്ചിൽ വീണ്ടും ബോളിവുഡിലേക്ക് മാറി. പലയിടത്തും വാണിജ്യ ബോളിവുഡ് സിനിമകൾ പതിവായി പ്രദർശിപ്പിക്കുന്നു. ബോളിവുഡ് സിനിമകൾക്ക് ഉയർന്ന ഡിമാൻഡ് ഉള്ളതുകൊണ്ട് ഷോ തുടർന്ന് കൊണ്ടുപോകാൻ സാധ്യമാകുന്നുണ്ട് എന്ന് കരോ സിനിമാ ശൃംഖലയുടെ പ്രസിഡന്റ് ഓൾഗ സിന്യാക്കോവ റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമകളുടെ പ്രേക്ഷകർ വർദ്ധിച്ചുവെന്നും, ഹോളിവുഡ് ശൂന്യത നികത്തുന്ന പ്രവണതയാണ് ഇതെന്നും കാരെൻ മിർസോയൻ പറഞ്ഞു. മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ വിതരണം ചെയ്യുന്ന മോസ്കോയിലെ ഇന്ത്യൻ ഫിലിം എന്ന കമ്പനിയുടെ ഡയറക്ടർ ആണ് കാരെൻ മിർസോയൻ.

“ഇന്ത്യൻ സിനിമകളോടുള്ള താൽപര്യം റഷ്യയിൽ 2000-ളുടെ ശേഷം കുറവായിരുന്നു. എന്നാൽ ഈ വർഷം മുതലാണ് കാര്യങ്ങൾമാറിയത്. വാണിജ്യപരമായ ബ്ലോക്ക്ബസ്റ്ററുകൾക്ക് പുറമേ, നിരവധി തീയറ്ററുകൾ പഴയ ഇന്ത്യൻ ക്ലാസിക്കുകളും പ്രദർശിപ്പിക്കുന്ന രീതി കണ്ടുവരുന്നു. സത്യജിത് റേയുടെ ചാരുലത എന്ന സിനിമയായിരുന്നു ഈ വർഷത്തെ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം.

ഇന്ത്യൻ സിനിമകൾ റഷ്യയിൽ വളരെ ജനപ്രിയമാണെങ്കിലും, സിനിമാ ഇൻഡസ്ട്രയിൽ റഷ്യയും ഇന്ത്യയും തമ്മിലുള്ള സാദ്ധ്യതകൾ ഇതുവരെയും പ്രയോജനപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യൻ സിനിമകൾ റഷ്യയിലോട്ട് എത്തിക്കുക എന്ന പ്രക്രിയ സങ്കീർണം ആയ കാര്യം ആണെന്ന് “റഷ്യൻ-ഇന്ത്യൻ കൾചറൽ എക്സ്ചേഞ്ച്” (RICE) സ്ഥാപകൻ ബിമൻ ഭട്ടാചർജീ സൂചിപ്പിക്കുന്നു.

Story Highlights: bollywood cinema market in russia is attractive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here