Advertisement

സോളാര്‍ പീഡന കേസ്; ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തു

September 20, 2022
Google News 1 minute Read
cbi questioned ap abdullakutty in solar case

സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ള കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.

കേസുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ ഹൈബി ഈഡന് സി.ബി.ഐ ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.

Story Highlights: cbi questioned ap abdullakutty in solar case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here