Advertisement

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ

September 20, 2022
Google News 1 minute Read

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചിലാണ് നാലാമത്തെ ഇനമായി ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അതേസമയം, ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണഘടനാ ബഞ്ച് ഇന്നുള്ളതിനാൽ കേസ് പരിഗണനയ്ക്ക് വരുന്നത് സംശയമാണ്. പ്രതിപ്പട്ടികയിൽ തുടരാൻ വിചാരണ കോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചവർ നൽകിയ അപ്പീലുകളും വിഎം സുധീരൻ നൽകിയ ഹർജിയും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.

Story Highlights: lavlin case supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here