Advertisement

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? കാത്തിരിക്കുന്നത് രോഗങ്ങൾ…

September 20, 2022
Google News 2 minutes Read

വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണം ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഈ ശീലം സമയവും ഊർജവും പണവും ലാഭിക്കാൻ സഹായിക്കുന്നു. എന്നാൽ അതേ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ അവഗണിക്കുന്നത് നമുക്ക് ഒരിക്കലും ഗുണം ചെയ്യില്ല.

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം വളരുകയും അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ട്രാൻസ്ഫാറ്റുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ പരമാവധി മൂന്നു തവണയിലധികം എണ്ണ ചൂടാക്കുന്നത് ഒഴിവാക്കണം. പാചക എണ്ണകൾ പതിവായി വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും.എന്തൊക്കെയാണ് അവ എന്ന് പരിശോധിക്കാം…

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് കൊളസ്ട്രോൾ ആണ്. എണ്ണ ചൂടാക്കുമ്പോൾ ഉയർന്ന ചൂടിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ട്രാൻസ്ഫാറ്റുകൾ ആയി മാറുന്നു. ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിന് അപകടകാരിയാണ്. ഇവ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണമാകുന്നു. ഒരിക്കൽ ഉപയോഗിച്ച എണ്ണ സൂക്ഷിച്ചു വച്ചാൽ ആ എണ്ണയിൽ അവശേഷിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ ബാക്ടീരിയ വളരുകയും അത് അപകടകരമായ അണുബാധകൾക്ക് പിന്നീട് കാരണമാകുകയും ചെയ്യും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ദിവസങ്ങളോളം എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് കാൻസറിനും കാരണമാകും. നിരവധി തവണ എണ്ണ ചൂടാക്കി ഉപയോഗിക്കുമ്പോൾ അഡ്‌ലി ഹൈഡ്സ് എന്ന വിഷവസ്തു രൂപപ്പെടുകയും ഇത് ശരീരത്തിലെ കോശങ്ങളെ അർബുദകോശങ്ങൾ ആക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നുണ്ട്.

മറ്റൊരു പ്രധാന പ്രശ്നമാണ് ഇൻഫ്ലമേഷൻ. ചൂടാക്കി ഉപയോഗിക്കുന്ന എണ്ണ ശരീരത്തിൽ ഫ്രീറാഡിക്കലുകളുടെ എണ്ണം കൂട്ടുകയും ഇൻഫ്ലമേഷനു കാരണമാകുകയും ചെയ്യും. ഇത് ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വഴിവെക്കുന്നു. മാത്രവുമല്ല രോഗപ്രതിരോധശക്തി കുറയ്ക്കാനും അണുബാധകൾ ഉണ്ടാകാനും ഇൻഫ്ലമേഷൻ കാരണമാകും. കൂടാതെ എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും.

Story Highlights: Reusing cooking oil increase risk of cancer, heart diseases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here