ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കവറിൽ കയ്യിട്ടപ്പോൾ പാമ്പുകടിയേറ്റു വീട്ടമ്മ മരിച്ചു

ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ നിന്നു പാമ്പുകടിയേറ്റു പുഞ്ചപ്പാടം എയുപി സ്കൂളിലെ മുൻ പാചകത്തൊഴിലാളി മരിച്ചു. തരവത്ത് വീട്ടിൽ ഭാർഗവി (69) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെ വീടിനോടു ചേർന്നുള്ള വിറകുപുരയിൽ പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാൻ പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ കൈയിട്ടപ്പോഴാണ് കടിയേറ്റത്.36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. (snake bite death sreekrishnapuram)
ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി കവർ പരിശോധിച്ചപ്പോഴാണു പാമ്പിനെ കണ്ടത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് മരിച്ചത്. മക്കൾ: സുജിത, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഭാകരൻ, ശ്രീലത, ഉമ.
Story Highlights: snake bite death sreekrishnapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here