എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; കെ.സി വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര ഒഴിവാക്കി കെ.സി വേണുഗോപാൽ ഡൽഹിക്ക് തിരിച്ചു. ( sonia gandhi summons kc venugopal )
ദേശീയ കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ അതിന്റെ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. സ്വാഭാവികമായും ഒരു മത്സര സാധ്യതയും തെളിഞ്ഞ് വരുന്നൊരു സാഹചര്യമുണ്ട്. ഈ ഘട്ടത്തിലാണ് സംഘടനാ ചുമതല കൂടിയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് രാവിലെയും അദ്ദേഹം ഭാരത്തോടെ യാത്രക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ യാത്ര ഒഴിവാക്കി അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചിരിക്കുകയാണ്.
സംഘടനാപരമായ നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഡൽഹിക്ക് വിളിപ്പിച്ചത് എന്നാണ് വിശദീകരണം. അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രണ്ട് ദിവസത്തിനകം അദ്ദേഹം പദയാത്രക്കൊപ്പം വീണ്ടും ചേരുമെന്നും നേതാക്കൾ അറിയിക്കുന്നുണ്ട്.
Story Highlights: sonia gandhi summons kc venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here