Advertisement

വെള്ളാണിക്കൽപ്പാറയിലെ സദാചാര ഗുണ്ടായിസത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

September 21, 2022
Google News 2 minutes Read
DYFI wants to take strict action against moral policing in Vellanikkal Para

വെള്ളാണിക്കൽപ്പാറയിലെ സദാചാര ഗുണ്ടായിസത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ രം​ഗത്ത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുട്ടികളെ അന്യായമായി തടഞ്ഞുവയ്ക്കുകയും സംഘം ചേർന്ന് അക്രമിക്കുകയുമാണ് ചെയ്തത്. വെള്ളാണിക്കൽ പാറയിലെത്തുന്ന സഞ്ചാരികൾക്കായി അധികൃതർ സുരക്ഷ ഉറപ്പ് വരുത്തണം. സദാചാര ഗുണ്ടായിസത്തിനെതിരെ വിപുലമായ പ്രതിരോധമുയർത്തുമെന്നുമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

പോത്തൻകോട് വെള്ളാണിക്കൽപ്പാറയിൽ സ്കൂൾ കുട്ടികൾക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഈ മാസം നാലാം തീയതിയാണ് സംഭവം നടന്നത്.

Read Also: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.
കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു.

പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് ആക്ഷേപമുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്.

Story Highlights: DYFI wants to take strict action against moral policing in Vellanikkal Para

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here