Advertisement

വിതുരയിൽ കോൺഗ്രസ് ആംബുലൻസ് തടഞ്ഞ് രോഗി മരിച്ചു; നേതാക്കൾക്ക്‌ എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം, ശക്തമായ പ്രക്ഷോഭം നടക്കുമെന്ന് DYFI

3 hours ago
Google News 2 minutes Read

വിതുരയിൽ കോൺഗ്രസ് ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി DYFI. എന്തിനാണ് യൂത്ത് കോൺഗ്രസ്‌ ഇങ്ങനെ സമര നാടകം നടത്തുന്നത്. നേതാക്കൾക്ക്‌ എതിരെ കൊല കുറ്റത്തിന് കേസ് എടുക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

ഇത് ആദ്യ സംഭവമല്ലെന്നും എന്നാൽ ആംബുലൻസ് തടഞ്ഞു വയ്ക്കുന്ന സമരം ആദ്യമായാണ് കേരളത്തിൽ കാണുന്നത്. ബോധംപൂർവം നടന്ന സംഭവമെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ ആകെ കുഴപ്പമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യൂത്ത് കോൺഗ്രസ്‌ സമരം.

പ്രതിപക്ഷ നേതാവ് അടക്കം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്. ഈ തോന്നിവാസം കേരളത്തിൽ അനുവദിക്കില്ല. ജനങ്ങളുടെ ജീവൻ അപകടത്തിൽ പെടുത്തിയുള്ള സമരം അനുവദിക്കില്ല. ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകും. ഇത്തരം നടപടി രാഷ്ട്രീയ പാർട്ടികൾക്ക് അപമാനം. യൂത്ത് കോൺഗ്രസ്‌ ഇത്തരം സമരവുമായി വന്നാൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും വി കെ സനോജ് വിമർശിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയും DYFI രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവന അംഗീകരിക്കില്ല. വെള്ളാപ്പള്ളി അല്ല ആര് തന്നെ കേരളത്തെ ഭിന്നിക്കുന്ന പ്രസ്താവന ആര് നടത്തിയാലും അംഗീകരിക്കില്ല. മന്ത്രി വി വാസവന്റെ പ്രസ്താവന കുറിച്ച് അറിയില്ല. സ്കൂൾ സമയമാറ്റം ആവശ്യപ്പെടുന്ന എല്ലാവരും വർഗീയ വാദികളല്ല. ഒരു വിഭാഗത്തിന് വർഗീയ താല്പര്യവും രാഷ്ട്രീയ താല്പര്യവും ഉണ്ടെന്നും വി കെ സനോജ് കൂട്ടിച്ചേത്തു.

Story Highlights : DYFI Against congress on vithura ambulance death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here