Advertisement

ധനസഹായം ലഭിച്ചത് ഉദ്ഘാടനത്തിൽ നൽകിയ ഏഴ് കുടുംബങ്ങൾക്ക് മാത്രം; മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വഴിമുട്ടി

September 21, 2022
Google News 1 minute Read

വിഴിഞ്ഞം സമരത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വഴിമുട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വാടകവീടുകളിലേക്ക് മാരാൻ നൽകുന്ന ധനസഹായം ഏഴ് പേർക്ക് മാത്രമാണ് ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. മത്സ്യ തൊഴിലാളികളുടെ നിസ്സഹകരണം പ്രതിസന്ധിയ്ക്ക് കാരണമാക്കിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

Read Also: ‘വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല’; മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102ഉം ബന്ധുവീടുകളിലായി 182ഉം മത്സ്യ തൊഴിലാളി കുടുംബങ്ങളാണ് കഴിയുന്നത്. ഇവരിൽ വാടക വീടുകളിലേക്ക് മാറാനായി പണം സ്വീകരിച്ചത് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ ധനസഹായം കൈമാറിയ ഏഴ് കുടുംബങ്ങൾ മാത്രമാണ്.

ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസത്തിനിടെ സർക്കാരിന് ഒഴിപ്പിക്കാനായത് ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ്. വാടകത്തുകയായി 5500 രൂപ മതിയാകില്ലെന്നും അഡ്വാൻസ് തുക കൂടി സർക്കാർ നൽകണമെന്നതുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

Read Also: മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം ഇന്നും നടപ്പാക്കാതെ സർക്കാർ

ആവശ്യമെങ്കിൽ മൂന്ന് മാസത്തെ വാടകത്തുകയായ 16500 രൂപ അഡ്വാൻസായി നൽകാനാകുമെന്ന് സർക്കാർ അറിയിക്കുമ്പോഴും മത്സ്യത്തൊഴിലാളികൾ അനുനയത്തിനൊരുക്കമല്ല. ബന്ധുവീടുകളിലുള്ള 44 കുടുംബങ്ങൾക്ക് കൂടി അടുത്ത ഘട്ടത്തിൽ പണം കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കള്കടറുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഉൾപ്പടെയുള്ളവരുമായി സമവായചർച്ചകളും തുടരുകയാണ്.

മുട്ടത്തറയിലെ പത്ത് ഏക്കർ ഭൂമിൽ പുനരധിവാസത്തിനായി ഫ്ലാറ്റ് സമുച്ചയം നിർമിക്കുംവരെ വാടകവീടുകളിലേക്ക് മാറ്റാണ് സർക്കാർ ശ്രമമാണ് പ്രതിസന്ധിയിലായത്. എന്നാൽ അപ്പോഴും ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും സ്ഥലം പതിച്ചുനൽകണമെന്നുമുള്ള വിഴിഞ്ഞം സമരസമിതിയുടെ നിലപാട് പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.

Story Highlights: fisherman compensation halted report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here