നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി കേരളം അട്ടിമറിമറിച്ചു; സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also:സില്‍വര്‍ കര്‍ണാടകയിലേക്ക് നീട്ടല്‍; നാളെ പിണറായി വിജയന്‍-ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച
സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
Story Highlights: Kerala trying to coup Nilambur Nanchankod railway line project E Sreedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here