‘മദ്യത്തില്‍ നിന്നും വരുമാനമുണ്ടാക്കുന്ന ആദ്യ 10 സംസ്ഥാനങ്ങളില്‍ കേരളമില്ല’; ലോട്ടറിയും മുഖ്യവരുമാന സ്രോതസല്ലെന്ന് മുഖ്യമന്ത്രി

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണറുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. (liquor sales and lottery are not the main sources of income of kerala says pinarayi vijayan)
വളരെ സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും കേരളത്തിന്റെ മുഖ്യവരുമാന സ്രോതസല്ല. ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്റുകളില്‍ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ പിന്തുണച്ചും ഗവര്‍ണറെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. രാജ് ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണമാണ്. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്ന വ്യത്യാസമേയുള്ളൂ. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നുമാണ് ഗവര്‍ണര്‍ വിളിച്ചത്. ആര്‍.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവര്‍ക്കെതിരെ ഗവര്‍ണര്‍ ആക്രമണം നടത്തുന്നത്.
എല്ലാ ഘട്ടങ്ങളിലും അഭിപ്രായം തുറന്നു പറയാന്‍ ഇര്‍ഫാന്‍ ഹബീബ് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.സി.എച്ച്.ആറിലെ കാവി വല്‍ക്കരണത്തില്‍ പ്രതിഷേധിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍ രാജി വച്ചത്. മന്ത്രിസഭയുടെ ശുപാര്‍ശയും നിര്‍ദേശവും അടിസ്ഥാനമാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: liquor sales and lottery are not the main sources of income of kerala says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here