മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടു; പ്രതികരിക്കാതെ മടക്കം

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദര്‍ശിച്ച് തദ്ദേശസ്വയംഭരണമന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വിപി ജോയിയും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങി.മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രിയോ ചീഫ് സെക്രട്ടറിയോ തയ്യാറായില്ല.(minister mb rajesh visited kerala governor)
ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് വിശദീകരണം. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
സർക്കാരിന്റെ സുപ്രധാന പരിപാടിയായത്‌കൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയിൽ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഗവർണർ ഇന്ന് ഡൽഹിക്ക് പോയാൽ ഒക്ടോബർ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ.
നിലവിൽ അഞ്ചു ബില്ലുകളിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടിരിക്കുന്നത്. ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സർവകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: minister mb rajesh visited kerala governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here