Advertisement

ഫ്രാൻസ് സന്ദർശനം; ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്

September 21, 2022
Google News 2 minutes Read

വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വച്ചായിരുന്നു കൂടിക്കാഴ്ച.(pa muhammed riyas in france)

‘ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ്അഷ്റഫ് സന്ദർശിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു എന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മുഹമ്മദ് റിയാസ് വെള്ളിയാഴ്ച കേരളത്തിൽ തിരിച്ചെത്തും.തിങ്കളാഴ്ചയാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്.വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ 1 മുതല്‍ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തും. ലണ്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

Story Highlights: pa muhammed riyas in france

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here