Advertisement

സ്വരാജ് ഞങ്ങളുടെ തലമുറയിലെ പ്രതിഭ; UDFന് രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ട് മത വർഗീയവാദം പ്രചരിപ്പിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

6 hours ago
Google News 1 minute Read

പി വി അൻവറിന്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്ര മാത്രമേ അക്കാര്യത്തിൽ പ്രതികരിക്കാനുള്ളൂ എന്നും റിയാസ് 24 നോട് പറഞ്ഞു. ഇത് രാഷ്ട്രീയ പോരാട്ടമാണ്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് സ്വരാജ്. ഞങ്ങളുടെ തലമുറയിലെ പ്രതിഭയാണ് സ്വരാജ്. എല്ലാ നിലയിലും അദ്ദേഹം മികച്ച് നിൽക്കുന്നു.

സ്വരാജ് തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥി. യുഡിഎഫിന് രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് മത വർഗീയ വാദം പ്രചരിപ്പിക്കുന്നത്. നിലമ്പൂരിലെ ജനത ഇത് തിരിച്ചറിയുമെന്നും റിയാസ് പറഞ്ഞു.

മലപ്പുറത്തെ പറ്റി പറയാൻ കോൺഗ്രസിന് അവകാശമില്ല. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ തെറ്റായി പ്രചരിച്ചു. ആരുടെ ഗവൺമെന്റാണ് മലപ്പുറം രൂപീകരിച്ചത്. അത് ഇടത് സർക്കാരാണ്. കോൺഗ്രസിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : p a muhammad riyas against congress nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here