Advertisement

മരുന്നിന്റെ ബ്രാന്റ് പേരിന് പകരം ശാസ്ത്രീയ നാമം കുറിച്ചുതരണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാന്‍ രോഗിക്ക് അവകാശമുണ്ട്: സൗദി ആരോഗ്യമന്ത്രാലയം

September 21, 2022
Google News 4 minutes Read

മരുന്നുകളുടെ ബ്രാന്റ് പേരിന് പകരമായി അവയുടെ ശാസ്ത്രീയ നാമം കുറിച്ചുതരണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം. ബ്രാന്റുകള്‍ മാറുന്നതിനനുസരിച്ച് ഒരേ മരുന്നിന്റെ വിലയില്‍ വലിയ വ്യത്യാസമുണ്ടാകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. (Patients can ask doctors to prescribe drugs with scientific name saudi health ministry)

പല മരുന്നുകളുടേയും അസംസ്‌കൃത പദാര്‍ത്ഥങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകുന്നില്ലെന്നും ബ്രാന്റ് പേരും വിലയും മാത്രമാണ് വ്യത്യാസപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയം ഊന്നിപ്പറഞ്ഞു. മാത്രമല്ല ചില പ്രത്യേക ഫാര്‍മസികളില്‍ നിന്ന് മാത്രമേ മരുന്നുകള്‍ വാങ്ങാവൂ എന്ന് രോഗികളെ ആരും അമിതമായി നിര്‍ബന്ധിക്കരുത്. ഇഷ്ടമുള്ള ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഫാര്‍മസിയില്‍ ഏതൊക്കെ ബ്രാന്റുകളുടെ മരുന്നുകളുണ്ട്, ഈ മരുന്നുകള്‍ തമ്മിലുള്ള വ്യത്യാസമെന്ത് മുതലായ കാര്യങ്ങള്‍ ഫാര്‍മസിസ്റ്റുകളോട് വ്യക്തമായി ചോദിച്ച് മനസിലാക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. ശാസ്ത്രീയ നാമം പറയാന്‍ ഡോക്ടര്‍ തയാറായില്ലെങ്കില്‍ 937 എന്ന നമ്പര്‍ വഴി രോഗികള്‍ക്ക് പരാതി നല്‍കാവുന്നതുമാണ്.

Story Highlights: Patients can ask doctors to prescribe drugs with scientific name saudi health ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here