മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

തൃശൂര്‍ പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചമന്നൂര്‍ സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Also:മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് മകനെ പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകന്‍ മരിച്ചു
75കാരിയായ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.
Story Highlights: son set fire to his mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here