Advertisement

പത്തനംതിട്ടയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു

September 21, 2022
Google News 2 minutes Read

പത്തനംതിട്ട ആറന്മുളയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു.നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി.(stray dog attack in pathanamthitta)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ തൊഴിലാളിയെയും കടിച്ചു.

Story Highlights: stray dog attack in pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here