Advertisement

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം; നാല് ജില്ലകളിൽ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ABC സെൻ്ററുകളില്ല 24 EXCLUSIVE

2 days ago
Google News 2 minutes Read

അലക്‌സ് റാം മുഹമ്മദ്

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുമ്പോഴും നാല് ജില്ലകളിൽ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ABC സെൻ്ററുകളില്ല. പത്തനംതിട്ട ഇടുക്കി മലപ്പുറം കാസർഗോഡ് ജില്ലകളിലാണ് എബിസി സെൻററുകൾ ഇല്ലാത്തത്. ABC പ്രോഗ്രാം, വാക്സിനേഷൻ, റാബിസ് ഫ്രീ കേരള പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കിവെച്ചിരിക്കുന്നത് 23.38 കോടി രൂപ. (ട്വൻ്റി ഫോർ എക്സ്ക്ലൂസീവ്) .

പ്രതിരോധിക്കുന്നതിനും തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്നതിനും ആരംഭിച്ചിട്ടുള്ള ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതിയും ശുഷ്കമായ അവസ്ഥയിലാണ്.14 ജില്ലകളിലുമായി നിലവിൽ പ്രവർത്തിക്കുന്നത് 16 എബിസി സെന്ററുകൾ മാത്രം. പത്തനംതിട്ട ഇടുക്കി മലപ്പുറം കാസർഗോഡ് ജില്ലകളിൽലാകട്ടെ എബിസി സെൻററുകൾ ഒന്നു പോലുമില്ല.

എറണാകുളം പാലക്കാട് ജില്ലകളിൽ മൂന്ന് എബിസി സെൻററുകൾ വീതമുണ്ട്. കൊല്ലം ആലപ്പുഴ കോട്ടയം തൃശ്ശൂർ വയനാട് കണ്ണൂർ ജില്ലകളിൽ ഓരോ എബിസി സെൻററുകളും തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ രണ്ടു വീതം എബിസി കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇക്കൊല്ലം മാർച്ച് വരെ സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണം 11,193 ആണ്. കഴിഞ്ഞ 9 വർഷം കൊണ്ട് സംസ്ഥാനത്ത് വന്ധീകരിക്കാനായത് 1,19,672 നായ്ക്കളെ മാത്രമാണ്.

സംസ്ഥാനത്ത് കൂടുതൽ എബിസി സെൻററുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. പ്രവർത്തി പരിചയമുള്ള നായ പിടുത്തക്കാരുടെ ലഭ്യതകുറവ്, ഇതുമായി ബന്ധപ്പെട്ട കരാർ ജീവനക്കാർക്ക് വേതനം കൃത്യമായി നൽകാൻ കഴിയാത്തത്, അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് തദ്ദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയാണ് സംസ്ഥാനത്തെ എബിസി പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയെന്ന് തദ്ദേശ വകുപ്പ് പറയുന്നു.

അപ്പോഴും ABC പ്രോഗ്രാം, വാക്സിനേഷൻ, റാബിസ് ഫ്രീ കേരള പദ്ധതികൾക്കായി 2025-26 സാമ്പത്തിക വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നീക്കിയിരുപ്പ് 23.38 കോടി രൂപയാണ്. തെരുവ് നായ ആക്രമണത്തിൽ പരുക്കേറ്റോ, പേവിഷ ബാധയേറ്റോ മരിക്കുന്നവർക്ക് കാര്യമായ ധനസഹായം സംസ്ഥാനത്ത് ലഭിക്കുന്നില്ല. സിരിജഗൻ കമ്മറ്റിയുടെ 43, 44 റിപ്പോർട്ടുകൾ പ്രകാരം നഷ്ടപരിഹാരം നൽകിയത് 43 പേർക്ക് മാത്രം.

നാലുമാസം കൊണ്ട് 1,31,244 പേർക്ക് തെരുവ് നായകളുടെ കടിയേൽക്കുകയും അഞ്ച് മാസത്തിനുള്ളിൽ 16 പേർ പേവിഷബാധയേറ്റ് മരണപ്പെടുകയും ചെയ്തെന്ന ആരോഗ്യവകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ കൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ പ്രതിരോധം നിരാശാജനകമെന്ന് ബോധ്യപ്പെടുമെന്ന് വിവരവകാശ പ്രവർത്തകൻ രാജു വാഴക്കാല വ്യക്തമാക്കി.

Story Highlights : Stray dog attacks are increasing in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here