അദാനിയിലെ ജീവനക്കാരെ ഇനി റിലയൻസ് നിയമിക്കില്ല; പുതിയ കരാറിലൊപ്പുവച്ച് വ്യവസായ ഭീമന്മാർ
അദാനി ഗ്രൂപ്പിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഇനി റിലയൻസ് നിയമിക്കില്ല. റിലയൻസ് ജീവനക്കാരെ അദാനി ഗ്രൂപ്പും. ഇരു വ്യവസായ ഭീമന്മാരും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ഈ വർഷം മേയ് മുതൽ ഈ കരാർ നിലവിൽ വന്നു കഴിഞ്ഞു. ( adani ambani signs no poaching agreement )
ഇന്ത്യയിൽ വർഷങ്ങളായി നിലവിലുള്ള സമ്പ്രദായമാണ് നോ പോച്ചിംഗ് എഗ്രിമെന്റുകൾ. ഒരു വ്യക്തിയുടെ തൊഴിൽ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത് നിയമവിരുദ്ധമാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം റിലയൻസ് ഗ്രൂപ്പിന് ആധിപത്യമുള്ള പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. റിന്യൂവബിൾ എനർജി, പവർ ജെനറേഷൻ, തുറമുഖങ്ങൾ, വിമാനത്താവളം, സോളാർ പോലുള്ള ഊർജ രംഗങ്ങൾ എന്നിവയിലാണ് അദാനി ഗ്രൂപ്പിന് ആധഇപത്യം. ഇതിന് പുറമെ അദാനി ഡേറ്റ നെറ്റ്വർക്കുമുണ്ട്. റിലയൻസിന്റെ കുത്തകയാണ് നെറ്റ്വർക്ക് മേഖല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ നെറ്റ്വർക്ക് ഓപറേറ്ററാണ് റിലയൻസ് ജിയോ.
Read Also: മൂൺലൈറ്റിംഗ് ചെയ്തു; 300 പേരെ പിരിച്ചുവിട്ട് വിപ്രോ; എന്താണ് മൂൺലൈറ്റിംഗ് ?
ഒട്ടുമിക്ക എല്ലാ മേഖലകളിലും ഇരു വ്യവസായികൾക്കും സംരംഭങ്ങളുണ്ടെന്നിരിക്കെ തൊഴിൽ നൈപുണ്യമുള്ളവരെ കമ്പനിക്ക് ലഭിക്കുക അത്യന്താപേക്ഷികമാണ്. മികച്ച തൊഴിലാളികൾക്ക് വേണ്ടി സ്ഥാപനങ്ങൾ തമ്മിൽ മത്സരമുണ്ട്. ഇത് ഇവർ മുന്നോട്ട് വയ്ക്കുന്ന ശമ്പളം വർധിപ്പിക്കുകയും ചെയ്യും.
Story Highlights: adani ambani signs no poaching agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here