‘മകന്റെ തലയില്‍ കേസ് കെട്ടിവച്ചു’; പിന്നില്‍ സിപിഐഎം ഗൂഢാലോചനയെന്ന് ജിതിന്റെ മാതാവ്

സിപിഐഎമ്മിനെതിരെ ആരോപണവുമായി എകെജി സെന്റര്‍ ആക്രമണക്കേസില്‍ പിടിയിലായ ജിതിന്റെ മാതാവ്. സിപിഐഎം ഗൂഢാലോചന നടത്തി മകനെ കേസില്‍ പ്രതിയാക്കിയെന്ന് ജിതിന്റെ മാതാവ് പറഞ്ഞു. മുന്‍പ് സിപിഐഎം പ്രവര്‍ത്തകര്‍ മകനെ വീടുകയറി ആക്രമിച്ചിട്ടുണ്ടെന്നും ജിതിന്റെ മാതാവ് ജിജി മാധ്യമങ്ങളോട് പറഞ്ഞു. ( jithin is innocent in akg center attack case says mother)
കേസ് മകന്റെ തലയില്‍ ക്രൈംബ്രാഞ്ച് വച്ചുകെട്ടിയതാണെന്ന് ജിജി ആരോപിക്കുന്നു. ജിതിന്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന് കരുതുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു.
മണ്‍വിള സ്വദേശി ജിതിനാണ് എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.
ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
Story Highlights: jithin is innocent in akg center attack case says mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here