‘നന്ദി’ പറയാതിരുന്നതിന്റെ പേരിൽ തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി

‘നന്ദി’ പറയാതിരുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് 37 കാരനെ കുത്തി കൊലപ്പെടുത്തി. അമേരിക്കയിലെ ബ്രൂക്ലിനിലാണ് സംഭവം. പാർക്ക് സ്ലോപ്പിലെ 4th അവന്യൂവിലാണ് കൊലപാതകം നടന്നത്. ( man stabbed to death for not saying thank you )
കൊലപാതകത്തെ കുറിച്ച് ദൃക്സാക്ഷി ഖാരിഫ് അൽസൈദി പറഞ്ഞതിങ്ങനെ ‘ വാതിൽ തുറന്ന് കൊടുത്തതിന് നന്ദി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു തർക്കം. വാതിൽ തുറന്ന് തരാൻ താൻ ആരോടും പറഞ്ഞില്ലെന്ന് 37 കാരൻ പറഞ്ഞു. ആദ്യം വാക്ക് തർക്കം മാത്രമായിരുന്നു, പിന്നീട് അക്രമി ഒരു കത്തിയെടുത്ത് 37 കാരനെ കുത്തുകയായിരുന്നു. പ്രശ്നം ഒഴിവാക്കാൻ കത്തി താഴെയിടാൻ ഞാൻ പലവട്ടം പറഞ്ഞതാണ്’.
കത്തികൊണ്ട് കുത്തേറ്റ യുവാവിനെ എല്ലാവരും ചേർന്ന് ബ്രൂക്ലിൻ മെതഡിസ്റ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Highlights: man stabbed to death for not saying thank you
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here