ഇന്ത്യ ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ ലാത്തി ചാർജ്ജ്, 4 പേർക്ക് പരുക്ക്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്പനയ്ക്കിടെ സംഘർഷം. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മാച്ച് ഹൈദരാബാദിലാണ് നടക്കുക. ടിക്കറ്റ് ലഭിക്കാൻ പുലർച്ചെ അഞ്ച് മുതൽ ജിംഖാന ഗ്രൗണ്ടിൽ ആരാധകർ തടിച്ചുകൂടി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തി ചാർജിൽ 4 പേർക്ക് പരുക്ക്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സെപ്റ്റംബർ 25 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ ആരാധകർ തിങ്ങിനിറഞ്ഞു. ഇതോടെ ജിംഖാന ഗ്രൗണ്ടിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. പരിസരത്തെ റോഡ് ഗതാഗതവും തടസപ്പെട്ടതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കഷ്ടപ്പെടേണ്ടി വന്നു.
#WATCH | Telangana: A stampede broke out at Gymkhana Ground after a huge crowd of cricket fans gathered there to get tickets for #INDvsAUS match, scheduled for 25th Sept at Rajiv Gandhi International Stadium, Hyderabad. Police baton charged to disperse the crowd
— ANI (@ANI) September 22, 2022
4 people injured pic.twitter.com/J2OiP1DMlH
പിരിഞ്ഞു പോകാൻ ആരാധകർ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ലാത്തി വീശി. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളോടുള്ള ഈ പെരുമാറ്റത്തിൽ നിരവധി ആരാധകരും നിരാശരായി.
One woman has reportedly lost her life in the #stampede to buy tickets for #T20 #cricket match at Gymkhana grounds in #Hyderabad
— Ajay Dhumal (@ajaydhumal5500) September 22, 2022
The worst planning ever by Hyderabad Cricket Association for #IndiaVsAustralia 3rd T20 match on 25th here in Hyd.
#T20 #PMMementosAuction2022 pic.twitter.com/E7OKZNyoOI
മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിലാണ് നടന്നത്. ഈ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പരമ്പരയിലെ അടുത്ത മത്സരം നാഗ്പൂരിലും അവസാന മത്സരം ഹൈദരാബാദിലുമാണ് നടക്കുക. നിലവിൽ 0-1ന് പിന്നിലാണ് ഇന്ത്യ.
Story Highlights: Stampede In Hyderabad As Fans Tussle For India vs Australia Match Tickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here