ഇരുമ്പ് അലമാര മാറ്റുന്നതിനിടെ വൈദ്യുതലൈനിൽ തട്ടി മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

തമിഴ്നാട് ധർമപുരിയിൽ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. മാർക്കറ്റിലെ പച്ചയപ്പൻ, ഇല്യാസ്, ഗോപി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടാം നിലയിൽ നിന്നും ഇരുമ്പ് അലമാര മാറ്റുന്നതിനിടെ വൈദ്യുതലൈനിൽ തട്ടിയാണ് അപകടം. ( Three men electrocuted in Dharmapuri ).
ധർമപുരി മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശത്തുള്ള പാച്ചിയപ്പൻ എന്നയാളുടെ വീടിന്റെ ഒന്നാം നിലയിലായിരുന്നു ഇല്യാസ് താമസിച്ചിരുന്നത്. വാടകക്കാരനായിരുന്ന ഇല്യാസ് വീട് ഒഴിയുമ്പോഴായിരുന്നു സംഭവം.
Read Also: കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
ഒന്നാം നിലയിൽ നിന്ന് താഴേക്ക് ഇരുമ്പ് അലമാര ഇറക്കുന്നതിനിടെ വൈദ്യുതലൈനിൽ തട്ടി അപകടമുണ്ടാവുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഇല്യാസും ഗോപിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. പച്ചയപ്പൻ ടൗണിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Story Highlights: Three men electrocuted in Dharmapuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here